Timely news thodupuzha

logo

ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ നടത്തി എയിംസ് ആശുപത്രി

ന്യൂഡൽഹി: ആരോഗ്യ പ്രവർത്തന രംഗത്ത് സുപ്രധാന നേട്ടവുമായി ഡൽഹി എയിംസ് ആശുപത്രി. ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ വെറും 90 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കിയാണ് എയിംസ് അത്ഭുതകരമായ ആ നേട്ടത്തിലേക്കെത്തിയത്.

അമ്മയുടെ ഉദരത്തിൽ കഴിയുന്ന കുഞ്ഞിൻറെ മുന്തിരി വലുപ്പമുള്ള ഹൃദയത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നു തവണ ഗർഭം അലസി പോയ 28 കാരിയുടെ ഗർഭസ്ഥ ശിശുവിനാണ് കഴിഞ്ഞ ദിവസം വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഏറെ വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയക്കു പിന്നാലെ കുട്ടി സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *