Timely news thodupuzha

logo

വി.ഡി.സതീശന്റെ പരാമർശത്തിനെതിരെ മന്ത്രി വി.ശിവൻകുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: മുഹമ്മദ് റിയാസിനെതിരായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരാമർശത്തിന് മറുപടിയുമായി മന്ത്രി വി.ശിവൻകുട്ടി. മാനേജ്മെന്‍റ് കോട്ടയിൽ മന്ത്രി സ്ഥാനം കിട്ടിയ മന്ത്രി എന്നായിരുന്നു സതീശന്‍റെ പരാമർശം. സതീശന്‍റെ ഗുഡ് സർട്ടിഫിക്കറ്റ് എനിക്കു വേണ്ടെന്ന് അതിന് റിയാസ് മറുപടി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദ് റിയാസിന് പിന്തുണയുമായി ശിവൻകുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.

റിയാസിന്‍റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാം എന്ന കുറിപ്പോടെയാണ് പോസ്റ്റ്. റിയാസ് സമരത്തിൽ പങ്കെടുക്കുന്ന ചിത്രം പങ്കു വച്ചാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്.

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ…….

ബഹു. മന്ത്രി ശ്രീ. പി.എ. മുഹമ്മദ്‌ റിയാസിന്‍റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാവുന്നതാണ്..

*എസ് എഫ് ഐ പ്രവർത്തകനായി രാഷ്ട്രീയ രംഗത്ത് തുടക്കം

*എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സെന്റ്.ജോസഫ് സ്കൂൾ യൂണിറ്റ് പ്രസിഡന്റ്‌

*പിന്നീട് യൂണിറ്റ് സെക്രട്ടറി

*ഫറൂഖ് കോളേജിൽ യൂണിറ്റ് സെക്രട്ടറി

*കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹി

*എസ്എഫ്ഐ ജില്ലാ ഭാരവാഹി

*ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മുതൽ അഖിലേന്ത്യാ പ്രസിഡൻ്റ് വരെ

*സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെ

*വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച കാലയളവിൽ കൊടിയ പോലീസ് അതിക്രമത്തിന് ഇരയായി

*വിദ്യാർത്ഥി യുവജന സമരം നയിച്ചതിന്‍റ് പേരിൽ വിവിധ ഘട്ടങ്ങളിൽ ആയി നൂറോളം ദിവസം ജയിൽ വാസം

*ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് ആയിരിക്കെ ദേശീയ തലത്തിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തതിൻ്റെ പേരിൽ പോലീസ് അതിക്രമങ്ങൾക്ക് ഇരയായി

ശ്രീ. പി.എ. മുഹമ്മദ്‌ റിയാസിനെ ലക്ഷ്യം വെക്കുന്നവർ ദേശീയ തലത്തിലെ ഫാസിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണം!

Leave a Comment

Your email address will not be published. Required fields are marked *