Timely news thodupuzha

logo

സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷനേതാവ്, സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ടെന്ന് പറയുന്നത് എത്ര കാപട്യമാണെന്ന് മന്ത്രി വീണാ ജോർജ്

പത്തനംത്തിട്ട: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷനേതാവ്, സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ടെന്ന് പറയുന്നത് എത്ര കാപട്യമാണ്. പ്രതിപക്ഷനേതാവിൻറെ കാപട്യ മുഖമാണ് ഇന്ന് സഭയിൽ കണ്ടതെന്നും ആരോഗ്യമന്ത്രി വിമർശിച്ചു. സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് പറയുന്നതാണ് അദ്ദേഹത്തിൻറെ സ്ഥിരം രീതിയെന്നും വീണാ ജോർജ് കുറ്റപ്പെടുത്തി. ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധങ്ങൾക്കും സംഘർഷത്തിനുമാണ് നിയമസഭ സാക്ഷിയായത്.

അടിയന്തരപ്രമേയ നോട്ടീസ് തുടർച്ചയായി നിരാകരിച്ചതിനെത്തുടർന്ന് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചു. ഇതോടെ വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമായി സംഘർഷം ഉണ്ടായി. സംഘർഷത്തിൽ കെ കെ രമ, സനീഷ് കുമാർ ജോസഫ് എന്നീ എംഎൽഎമാർക്കും വനിതകളടക്കം 8 വാച്ച് ആൻറ് വാർഡിനും പരിക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *