ചെറുതോണി: മുന്‍ എം.പി ജോയ്സ് ജോര്‍ജ്ജിന്റെ പിതാവും മുന്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി.ജെ ജോര്‍ജ്ജ് പാലിയത്ത് (85) (കപ്യാരുമലയില്‍) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ 16 .03 .2023 വ്യാഴം പകല്‍ 3 ന് വീട്ടില്‍ ആരംഭിച്ച് വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ പള്ളിയിൽ .. വാഴത്തോപ്പ് സഹകരണ ബാങ്ക് സ്ഥാപക സെക്രട്ടറിയും ദീര്‍ഘകാലം പ്രസിഡന്റും ഡയറക്ടറും ആയിരുന്നു. ഇന്ത്യന്‍നാഷ്ണല്‍ കോണ്‍ഗ്രസ് ഇടുക്കി ബ്ളോക്ക് പ്രസിഡന്റ്, ഡിസിസി എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുവ്വാറ്റുപുഴ ആയവനയില്‍ ജനിച്ച് മുവ്വാറ്റുപുഴ നിര്‍മ്മല കോളേജില്‍ പഠനത്തിന് ശേഷം 1960 കളിലാണ് ഇടുക്കി വാഴത്തോപ്പില്‍ സ്ഥിരതാമസമാക്കിയത്. ഭാര്യ മേരി മാനത്തൂര്‍ താഴത്തേല്‍ കുടുബാംഗം, മക്കള്‍ അഡ്വ. ജോയ്സ് ജോര്‍ജ്ജ്, ജെസ്റ്റിന്‍, റാണി,സിസ്റ്റര്‍ സീജമരിയ സിഎംസി (ഫാത്തിമമാത ഹയര്‍ സെക്കണ്ടറി സ്കൂള്‍ കൂമ്പന്‍പാറ), സ്മിത, അഡ്വ.ജോര്‍ജിജോര്‍ജ് (മുന്‍ ജില്ലാ പഞ്ചായത്ത് അംഗം),അഡ്വ. രാജീവ് ജ്യോതിഷ് (ഗവണ്‍മെന്റ് പ്ലീഡര്‍ എറണാകുളം) മരുമക്കള്‍ അനൂപ ജോയ്സ് കട്ടപ്പന ഇടമനക്കുന്നേല്‍ (സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വാഴത്തോപ്പ്), ജിസ് ജെസ്റ്റിന്‍ പതിക്കാട്ട് മുരിക്കാശ്ശേരി, പരേതനായ ഡേവിസ് ജോബ് മുണ്ടക്കല്‍ ചെപ്പുകുളം, ജിനോ സെബാസ്റ്റ്യന്‍ ചെമ്പനാനിയില്‍ കുറവലങ്ങാട്, സുനി ജോര്‍ജ്ജി വണ്ടകത്തില്‍ കട്ടപ്പന, അഡ്വ.അഞ്ചു ജ്യോതിഷ് അവിരാപ്പാട്ട് മാനന്തവാടി(ജെയ്ന്‍ യൂണിവേഴ്സിറ്റി).