Timely news thodupuzha

logo

എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തിരുവനന്തപുരം ലോ കോളെജ് അധ്യാപിക വി.കെ.സഞ്ജു

തിരുവനന്തപുരം: ലോ കോളെജിൽ എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി അസിസ്റ്റന്‍റ് പ്രൊഫ. വി കെ സഞ്ജു. പത്ത് മണിക്കൂറോളം 21 അധ്യാപകരെ മുറിയിൽ പൂട്ടിയിട്ടു. കൈ പിടിച്ച് വലിച്ചുവെന്നും കഴുത്തിന് പരിക്കേറ്റുവെന്നും അധ്യാപിക വ്യക്തമാക്കി.

ഇന്നലെയാണ് തിരുവനന്തപുരം ലോ കോളെജിൽ അധ്യാപകരെ മുറിയില്‍ പൂട്ടിയിച്ച് എസ്എഫ്ഐ പ്രതിഷേധം ഉണ്ടാക്കിയത്. 24 എസ്എഫ്ഐ പ്രവർത്തകരെ കേളെജിൽ നിന്നും സസ്പെന്‍റ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം. കോളെജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകരും എസ്എഫ്ഐഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് കെഎസ്‌യുവിന്‍റെ കൊടിമരം എസ്എഫ്ഐ നശിപ്പിച്ചു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു നടപടി.

Leave a Comment

Your email address will not be published. Required fields are marked *