Timely news thodupuzha

logo

ബഹിരാകാശ ടൂറിസം; 2030 ഓടെ സഞ്ചാരം സാധ്യമാകും

ന്യൂഡൽഹി: ബഹിരാകാശ ടൂറിസമെന്ന സ്വപ്ന പദ്ധതി ഏഴു വർഷത്തിനുള്ളിൽ ആരംഭിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. പണം നല്‍കുന്നവര്‍ക്ക് 2030 ഓടെ ബഹിരാകാശത്ത് വിനോദ സഞ്ചാരം നടത്താന്‍ സാധിക്കുന്ന സൗകര്യം ഒരുക്കാനാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി തീരുമാനിച്ചിരിക്കുന്നത്. വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതും സുരക്ഷിതവുമായ ഇന്ത്യയുടെ സ്വന്തം ടൂറിസം ബഹിരാകാശ മൊഡ്യൂളിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കി.

ഉപഭ്രമണപഥത്തിലേക്കുള്ള ബഹിരാകാശ യാത്രകളായിരിക്കും ഐ.എസ്.ആര്‍.ഒ നിര്‍മ്മിക്കുന്ന ബഹിരാകാശ ടൂറിസം മൊഡ്യൂള്‍ ഉപയോഗിച്ച് നടപ്പിലാക്കുക. ഇതിനകം വെര്‍ജിനും ആമസോണ്‍ തലവന്‍ ജെഫ് ബെസോസിന്‍റെ കമ്പനിയും ഉപഭ്രമണപഥ ടൂറിസം പദ്ധതികള്‍ നടത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *