Timely news thodupuzha

logo

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച നിയമസഭ സമ്മേളനം വീണ്ടും ആരംഭിച്ചു

തിരുവനന്തപുരം: നിയമസഭ സമ്മേളനം പുനരാരംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ താൽക്കാലികമായി നിർത്തി വച്ചിരുന്നു. തുടർന്ന് കാര്യോപദേശക സമിതി യോഗത്തിനു ശേഷമാണ് സഭ പുനരാരംഭിച്ചത്. തുടർന്ന് ഷാഫി പറമ്പിലിനെതിരായ പരാമർശം സഭ രേഖകളിൽ നിന്നും പിൻവലിച്ചു. പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിങ്.

പരാമർശത്തിൽ അംഗത്തെ വേധനിപ്പിച്ചെന്നും അനുശോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമാന്തര സഭ സമ്മേളനം ചേർന്നത് അത്ഭുതമുണ്ടാക്കി. ഇതിനി മുതിർന്ന നേതാക്കൾ തന്നെ മുന്നിട്ട് നിന്നത്, ഇനി ഇത്തരം കാര്യങ്ങൾ ഉണ്ടായാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്പീക്കറുടെ ഓഫീസിനു മുന്നിലുണ്ടായ ഉപരോധം ദൗർഭാഗ്യകപരമാണ്, ഇത് സഭ ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് പത്തോളം പരാതി കിട്ടിയതായും വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. ഇനി ഇത്തരം നടപടികൾ ആവർത്തിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല. തീരുമാനം എടുക്കുന്നത് ചട്ടപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സഭ ടിവിയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കും. ഇരു വിഭാഗങ്ങളും അനഭിലഷണീയമായ നടപടി തുടരുന്നത് ശരിയല്ല. മാർഗനിർദേശങ്ങൾ പുനഃപരിശോധിച്ചു പുറപ്പെടുവിപ്പിക്കും. തുടർന്ന് പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു. ഈ മാസം 30 വരെ നിയമസഭ സമ്മേശനം തുടരാനാണ് കാര്യോപദേശകയോഗത്തിൽ തീരുമാനിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *