തിരുവനന്തപുരം: സി.പി.ഐ(എം) രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻറെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സെൻറ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ. ഫെയ്സ് ബുക്കിലൂടെ അദ്ദേഹം തന്നയാണ് വിവരം പങ്കുവച്ചത്. ജീവിച്ചകാലമത്രയും എല്ലാവർക്കും സ്നേഹത്തിൻറെ വിരുന്ന് നൽകി എൻറെ അമ്മ യാത്രയായി, ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല, എന്നാൽ അമ്മച്ചി നൽകിയതൊന്നും ഇല്ലാതാകുന്നില്ല എന്ന കുറിപ്പോടെയാണ് പോസ്റ്റ്.
മക്കൾ : സണ്ണി, റീത്ത, സെബാസ്റ്റ്യൻ, റെജി, മാത്യു, ജോൺ ബ്രിട്ടാസ് MP,ജിമ്മി ദുബായ്. മരുമക്കൾ : ലിസി നമ്പ്യാപറമ്പിൽ (എരുവാട്ടി ) ,ജോസ് ചരമേൽ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂർ), ജോണി വടക്കേക്കുറ്റ്( ചെമ്പൻ തൊട്ടി), മിനി ചൂരക്കുന്നേൽ(പരപ്പ), ഷീബ ആളൂർ കോക്കൻ (തൃശ്ശൂർ), ധന്യ അമ്പലത്തിങ്കൽ(പെരുമ്പടവ്).പരേത നെയ്ശേരി പടിഞ്ഞാറയിൽ (തോട്ടത്തിൽമ്യാലിൻൽ) കുടുംബാഗമാണ്.