നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറ മാർച്ച് 30-ന് തിയെറ്ററുകളിലെത്തും. നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് ദസറ. ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസിൻറെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്.
കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ് ചിത്രത്തിൻറെ കഥ നടക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങുന്നുണ്ട്.