തൃശൂർ: പാലപ്പിള്ളിയിൽ തോട്ടം തൊഴിലാളിയെ കാട്ടാന ഓടിച്ചു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾക്ക് വീണു പരിക്കേറ്റു.പിള്ളിപ്പാറയിൽ ഇന്ന് രാവിലെയാണ് സംഭവം. ടാപ്പിങ് തൊഴിലാളിയായ പ്രസാദിനെയാണ് ഒറ്റയാൻ ഓടിച്ചത്. അതിനിടെ, സമീപ പ്രദേശത്തുള്ള തോട്ടത്തിൽ 15 ഓളം ആനകൾ തമ്പടിച്ചിരിക്കുകയാണ്. ഇവയെ കാട്ടിലേക്ക് തുരത്താൻ വനം വകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ആനകൾ ഇത്തരത്തിൽ തമ്പടിക്കുന്നത് പതിവായിരുന്നു.