Timely news thodupuzha

logo

വൈക്കം സത്യാഗ്രഹ ശതാബ്ദി: ‘ഗാന്ധിയുടെയും പെരിയാറിന്റെയും ഗുരുവിന്റെയും പ്രബോധനങ്ങളിലേക്ക് നമ്മെത്തന്നെ സമർപ്പിക്കാനുള്ള നിമിഷമെന്ന്’ – രാഹുൽ ഗാന്ധി

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെയും പെരിയാറിന്റെയും ശ്രീനാരായണ ഗുരുവിന്റെയും പ്രബോധനങ്ങളിലേക്ക് നമ്മെത്തന്നെ വീണ്ടും സമർപ്പിക്കാനുള്ള ഉചിതമായ നിമിഷമാണ് വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷമെന്ന് രാഹുൽ ഗാന്ധി.
വിവേചനത്തിനെതിരെ പോരാടുകയും എല്ലാവർക്കും തുല്യതയും നീതിയും ഉറപ്പാക്കി ഇന്ത്യയെ നയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി എന്നും രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കേരളത്തിന്റെ രാഷ്ട്രീയ, ചരിത്ര, സാമൂഹിക സമരങ്ങളില്‍ ഉജ്ജ്വലമായ പങ്ക് വഹിച്ച പോരാട്ടമാണ് കെപിസിസിയുടെ നേതൃത്വത്തിൽ നടത്തിയ വൈക്കം സത്യാഗ്രഹം.

ജാതിക്കും അയിത്തത്തിനും എതിരെയുള്ള പോരാട്ടം ജീവിതവൃതം ആക്കിയ മഹാനായ നേതാവായിരുന്നു ടി കെ മാധവൻ. അദ്ദേഹമായിരുന്നു കാക്കിനാഡ കോൺഗ്രസ് സമ്മേളനത്തിൽ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചത്. 1924 ജനുവരി 24ന് എറണാകുളത്ത് സമ്മേളിച്ച് കെ കേളപ്പൻ കൺവീനറായി അയിത്തോച്ചാടന സമിതിക്ക് രൂപം കൊടുത്തു. ടി കെ മാധവനും, കുറൂർ നീലകണ്ഠൻ നമ്പൂതിരിയും ടി ആർ കൃഷ്ണസ്വാമി അയ്യരും , കെ വേലായുധമേനോനുമായിരുന്നു സമിതിയിലെ അംഗങ്ങൾ. അതോടൊപ്പം ടികെ മാധവൻ അധ്യക്ഷനായി പ്രചാരണ സമിതിക്കും രൂപം കൊടുത്തിരുന്നു. കെ പി കേശവമേനോനും, എ കെ പിള്ളയും, ഹസൻ കോയപൂമല്ലയും കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും ഒക്കെയായിരുന്നു പ്രചാരണ സമിതിയിലെ അംഗങ്ങൾ. തുടർന്ന് നടന്ന സമരങ്ങൾ സവർണറുടെ മുഖത്തേറ്റ അടിയായിരുന്നു. 1924 സെപ്റ്റംബർ 27ന് ശ്രീനാരായണഗുരുവിന്റെ സാന്നിധ്യവും അനുഗ്രഹവും വൈക്കം സത്യഗ്രഹത്തെ തേടിയെത്തി. 1924 നവംബർ ഒന്നിന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ഒരു പദയാത്ര വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. എസ്എൻഡിപി കാര്യദർശി എൻ കുമാരൻ 1925 ഫെബ്രുവരി ഏഴിന് നിയമസഭയിൽ ഒരു പ്രമേയം അവതരിപ്പിച്ചെങ്കിലും അത് 21 നെതിരെ 22 വോട്ടിന് പരാജയപ്പെടുകയായിരുന്നു. പ്രണയത്തിന്റെ പരാജയത്തിൽ തുടർന്ന് സത്യാഗ്രഹങ്ങളുടെ ആത്മവീര്യം തളരുകയും യാഥാസ്ഥിതികരുടെ അക്രമനടപടികൾക്ക് ആക്കം കൂട്ടുകയും ചെയ്തു. പത്തനംതിട്ട കോഴഞ്ചേരി ചിറ്റേടത്ത് ശങ്കുപ്പിള്ളയും മർദ്ദിച്ചു കൊല്ലുകയുണ്ടായി. വൈക്കം സത്യാഗ്രഹത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അദ്ദേഹം. 1925 മാർച്ച് 10ന് മഹാത്മാഗാന്ധി കേരളത്തിലെത്തി ഇണ്ടംതുരുത്തി മനയിലെത്തി ചർച്ചകളിൽ ഏർപ്പെട്ടു. കടുത്ത അവഹേളനം നേരിട്ടെങ്കിലും ചർച്ചയിൽ പങ്കെടുത്ത ശേഷമാണ് ഗാന്ധിജി മടങ്ങിയത്. പിന്നീട് കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച സമരം എല്ലാ പൊതുനിരത്തുകളും യാത്ര സ്വാതന്ത്ര്യം നേടിയെടുത്താണ് പര്യവസാനിച്ചത്. 1925 നവംബർ 23 വൈക്കം സത്യാഗ്രഹം ഔപചാരികമായി അവസാനിച്ചു

Leave a Comment

Your email address will not be published. Required fields are marked *