കട്ടപ്പന: തദ്ദേശസ്ഥാ പനങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പഞ്ചായത്ത് – മുൻസിപ്പൽ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന കുത്തിയിരുപ്പ് സമരത്തിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിലും പ്രതിഷേധിച്ചു. യു.ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. പദ്ധതി വിഹിതം വെട്ടിക്കുറച്ച് നാടിന്റ് വികസനത്തിനെതിര് നിൽക്കുന്ന എൽ.ഡി.എഫ്. ഗവൺമെന്റ് തീരുമാനം തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും അനുവദിച്ച വിഹിതം വിതരണം ചെയ്യാതെയും വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ഇടതു സർക്കാർ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് യു.ഡി എഫിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും മുന്നിൽ ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തിയത്.
നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അദ്ധ്യക്ഷനായിരുന്നു.നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മനോജ് മുരളി, സിബി പാറപ്പായി, സിജു ചക്കും മൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
രാവിലെ 10 മുതൽ 11 വരെയാണ് പ്രതിഷേധ സൂചകമായി സംസ്ഥാനത്ത് സമരം സംഘടിപ്പിച്ചത്.