തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂർ സ്വദേശി സൂര്യഗായത്രിയെ(20) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. വിവാഹാഭ്യകർഥന നിരസിച്ചതിനെ തുടർന്ന് സുര്യഗായത്രിയെ പെയാട് സ്വദേശി അരുൺ വീട്ടിൽ കയറി കുത്തിക്കൊന്നെന്നായിരുന്നു കേസ്. പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ടെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് കോടതി ഇളവ് നൽകുകയായിരുന്നു. പിഴത്തുക സൂര്യഗായത്രിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു.
പ്രണയനൈരാശ്യവും വിവാഹാലോചന നിരസിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം. കൊലപാതകം, കൊലപാതക ശ്രമം, ഭയപ്പെടുത്തൽ, ഭവനഭേദനം എന്നീ കുറ്റങ്ങൾ തെളിഞ്ഞു.