തിരുവനന്തപുരം: മരുന്നു മുതൽ മണ്ണ് വരെയുള്ളവയ്ക്ക് നാളെ മുതൽ ചെലവ് കൂടും. സംസ്ഥാന-കേന്ദ്ര ബജറ്റുകളിൽ പ്രഖ്യാപിച്ച നികുതി വർധനവുകൾ നാളെ മുതലാണു പ്രാബല്യത്തിൽ വരിക.
പുതിയ മാറ്റങ്ങൾ
ഇന്ധനം: സംസ്ഥാനത്ത് നാളെ മുതൽ പെട്രോളിനും ഡീസലിനും വിലകൂടും. ഇന്ധന സെസായി വർധിക്കുക 2 രൂപ
മദ്യം: 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 20 രൂപ വർധിക്കും. 1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപ വർധിക്കുന്നു.
ഭൂമിയിടപാടുകൾ: ഭൂമിയുടെ ന്യായവിലയിൽ 20% വർധന. രജിസ്ട്രേഷൻ ചെലവും ഉയരും. ഇപ്പോൾ 10,000 രൂപയാണ് ന്യായവിലയെങ്കിൽ ഇത് 12,000 രൂപയായി വർധിക്കും. ഒരു ലക്ഷമാണ് ന്യായവിലയെങ്കിൽ വർധിക്കുന്ന ചെലവ് 20,000 രൂപ. ഫ്ലാറ്റുകളും അപ്പാർട്മെന്‍റുകളും നിർമിച്ച് ആറ് മാസത്തിനകം മറ്റൊരാൾക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി വർധിക്കും.
വാഹനങ്ങൾ: സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി കൂടും. വില 5 ലക്ഷം വരെ. 1% വർധന. അഞ്ച് ലക്ഷം മുതൽ 15 ലക്ഷം വരെ 1% വർധന. അഞ്ച് ലക്ഷം മുതൽ 15 ലക്ഷം വരെ: 2% വർധന. 15 ലക്ഷം മുതൽ 20 ലക്ഷം വരെ: 1% വർധന. 20 ലക്ഷം മുതൽ 30 ലക്ഷം വരെ 2%ശതമാനം വർധന. രണ്ട് ലക്ഷം വരെ വിലയുള്ള പുതിയ മോട്ടർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2% വർധന. ഫാന്‍സി നമ്പറുകള്‍ക്ക് പെര്‍മിറ്റ്, അപ്പീല്‍ ഫീസ് എന്നിവയും നിരക്ക് കൂട്ടി.
വ്യവഹാരം: ജുഡീഷ്യൽ കോർട്ട് ഫീ സ്റ്റാംപുകളുടെ നിരക്ക് വർധിക്കും, മറ്റു കോടതി വ്യവഹാരങ്ങൾക്കുള്ള കോർട്ട് ഫീസിൽ 1% വർധന. മാനനഷ്ടം, സിവിൽ, നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ 1% ആകും.
മരുന്ന്: മരുന്നുകൾക്കു വില വർധിക്കും.
പുതിയ ആദായനികുതി സ്കീം: നാളെ മുതൽ ആദായനികുതി അടയ്ക്കുന്നതിന് പുതിയ സ്കീമായിരിക്കും സ്വാഭാവിക മാർഗമായി ഓൺലൈനിൽ ലഭ്യമാവുക. പഴയ സ്കീമിൽ തുടരണമെങ്കിൽ പ്രത്യേകം തെരഞ്ഞെടുക്കണം. 7,27,777 രൂപ വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാകും. അഞ്ച് ലക്ഷം രൂപയെന്ന റിബേറ്റ് ഏഴ് ലക്ഷമാകും.
ഇൻഷുറൻസും നികുതിയും: നാളെ മുതൽ എടുക്കുന്ന 5 ലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക പ്രീമിയമുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനത്തിന് നികുതിയിളവില്ല.
ഓൺലൈൻ ഗെയ്മിങ്ങ്: ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകൾക്ക് ക്രിപ്റ്റോ കറൻസികൾക്കു സമാനമായി 30% ടിഡിഎസ് ബാധകം.
തൊഴിലുറപ്പു വേതനം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തിൽ 333 രൂപയാവും. വർധിക്കുക 22 രൂപ.
പോസ്റ്റ് ഓഫിസ് അക്കൗണ്ട്: ഇടപാടുകൾക്കു മൊബൈൽ ഫോൺ നിർബന്ധം.
ഇ-വേസ്റ്റ് ചട്ടം: പുതിയ ഇലക്ട്രോണിക് മാലിന്യ നിർമാർജന ചട്ടം നാളെ മുതൽ പ്രാബല്യത്തിൽ. വിവിധ ഇലക്ട്രോണിക് ഉൽപന്നങ്ങളിൽ നിന്നുള്ള ഇ–വേസ്റ്റ് ഘട്ടം ഘട്ടമായി സംസ്കരിക്കുന്നതിന്‍റെ ഉത്തരവാദിത്തം ഉൽപാദകർക്കായിരിക്കും.