കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി ആദ്യമെത്തിയത് ഷൊർണൂരിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പ്രതി പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്ന് തന്നെയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. റെയിൽവേ സ്റ്റേഷനടുത്തുള്ള പമ്പിൽ നിന്ന് ഞായറാഴ്ചയാണ് പെട്രോൾ വാങ്ങിച്ചതെന്നും പ്രതി മൊഴി രേഖപ്പെടുത്തി.