തിരുവനന്തപുരം: മകൻ അനിൽ ബി.ജെ.പിയിൽ ചേർന്നതിന്റ പേരിൽ സോഷ്യൽമീഡീയയിലൂടെ എ.കെ.ആന്റണിക്കെതിരെ ഉയർന്നു വരുന്ന സൈബർ ആക്രമണം നിർത്തണമെന്ന് എം.എം.ഹസ്സൻ അഭിപ്രായപ്പെട്ടു. മകൻ ബി.ജെ.പിയിൽ പോയതിന് ആന്റണിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും എം.എം.ഹസ്സന്‍ കുറ്റപ്പെടുത്തി. ആന്റണി അനിലിനെ ഐ.ടി കൺവീനർ ആക്കിയപ്പോൾ എതിർത്തിരുന്നു.
അനിലിനെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റായിരിക്കെ കെ.പി.സി.സി ജനറൽ സെക്രട്ടറിയാക്കാൻ ശ്രമിച്ചു. അന്ന് എ.കെ.ആന്റണി പറഞ്ഞത് അതിനെ തുറന്ന് എതിർക്കും എന്നാണ്. ആന്റണി ഒരിക്കലും അനിലിന് വേണ്ടി പദവിക്കായി ശ്രമിച്ചിട്ടില്ലെന്നും എം.എം.ഹസ്സൻ വ്യക്തമാക്കി.