പത്തനംതിട്ട: കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ച് പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോർജ്. കോൺഗ്രസിൽ സുന്ദരനായ ഒരു വില്ലനുണ്ട്. അയാൾ പാർട്ടിയിൽ പ്രവർത്തിക്കുന്നവരെയെല്ലാം പുകച്ച് പുറത്ത് ചാടിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ബിജെപിയിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ജില്ലാ നേതൃയോഗത്തിലേക്ക് കതക് ചവിട്ടി തുറന്നു കയറാൻ ശ്രമിച്ചതിനെത്തുടർന്ന് ബാബു ജോർജിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. ഇതിനു പിന്നാലെ പാർട്ടി നേതാക്കൾക്കെതിരെ തുടർച്ചയായ വിമർശനമുയർത്തിയാണ് അദ്ദേഹം രംഗത്തെത്തിയിരുന്നത്.