കുമാരമംഗലം: മൈലകൊമ്പ് ദിവ്യരക്ഷാലയത്തിലേയും മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലേയും അഞ്ഞൂറോളം അന്തേവാസികൾക്ക് ഏറെ ആഹ്ലാദവും സന്തോഷവും പകരുന്നതായിരുന്നു ഇത്തവണത്തെ ഈദുൽ ഫിത്വർ. പതിവ് പോലെ പെരുമ്പിള്ളിച്ചിറ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്. റ്റി. യു) ഇടുക്കി ജില്ലാ കമ്മിറ്റിയും സംയുക്താഭിമുഖ്യത്തിൽ ദിവ്യാ രക്ഷാലയത്തിൽ നടത്തിയ സ്നേഹ സംഗമം ശ്രദ്ദേയമായി.
ജാതി മത വ്യത്യാസങ്ങൾക്കപ്പുറം സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശമാണ് ഓരോ സ്നേഹ സംഗമങ്ങളും.
നിരാലംബരായ അന്തേവാസികളുടെ കണ്ണുകളിലെ തിളക്കത്തിന് ശവ്വാൽ നിലാവിന്റെ തിളക്കമുണ്ടായിരുന്നു.
ദിവ്യരക്ഷാലയത്തിലെയും മദർ ആന്റ് ചൈൽഡ് ഫൗണ്ടേഷനിലെയും അഞ്ഞൂറോളം വരുന്ന അന്തേവാസികൾക്ക് ശിഹാബ് തങ്ങൾ റിലീഫ് സെൽ നേതൃത്തിൽ വിഭവ സമൃദ്ധമായ പെരുന്നാൾ സദ്യ ഒരുക്കിയാണ് പെരുന്നാൾ ആഘോഷം സംഘിപ്പിച്ചത്.
ആഘോഷങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്നവർക്കൊപ്പം ഭക്ഷണം കഴിച്ച് ഒരു മാസത്തെ വ്രതാനുഷ്ഠാനം അർത്ഥവത്താക്കുകയായിരുന്നു ഒരു കൂട്ടം നന്മ നിറഞ്ഞ ചെറുപ്പക്കാർ.
ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച “പെരുന്നാൾ നിലാവ്” സൗഹൃദ സംഗമം പെരുമ്പിള്ളിച്ചിറ മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഇമാം ഷമീർ ഹുദവി ഉദ്ഘാടനം ചെയ്തു.
സഹജീവി സ്നേഹത്തിന്റെയും സമഭാവനയുടെയും മഹനീയ മാതൃകയാണ് ഈദുൽ ഫിത്വർ എന്ന് അദ്ദേഹം പറഞ്ഞു. നിസാർ പഴേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദിവ്യരക്ഷാലയം ഡയറക്ടർ ടോമി മാത്യു സ്വാഗതം ആശംസിച്ചു.
കുമാരമംഗലം ഗ്രാമ പഞ്ചായത്ത് പ്രിസിഡെൻ്റ് ഷെമീന നാസർ, മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പി. എം അബ്ബാസ് ജില്ല സെക്രട്ടറി മാരായ സലീം കൈപ്പാടം, റ്റി. എസ് ഷംസുദ്ദീൻ, എസ്. റ്റി. യൂ ജില്ലാ പ്രസിഡൻ്റ് നൗഷാദ് വഴിക്കൽ പുരയിടം,ജില്ലാ ഞനറൽ സെക്രട്ടറി വി.എച്ച് മുഹമ്മദ്, സോതന്ത്ര കർഷക സംഘം സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം,നേതാക്കളായ അഡ്വ.ഇ.എസ് മൂസ, പി.എം.എ റഹീം,സുലൈമാൻ വെട്ടിക്കൽ.സുബൈർ ഇല്ലിക്കൽ, സക്കീർ ഹാജി, സി.ച്ച് ഷെമീർ, റ്റി. ആർ റഷീദ്,അസീസ് ഇല്ലിക്കൽ, അജാസ് പുത്തൻപുര,പി.ബി ഷെരീഫ്, ആൻഷാദ് കെ.എ, ഫൈസൽ എൽപമ്പിൽ,ബിമാ അനസ്,ലൈലാ കരീം എന്നിവർ സംസാരിച്ചു. മദർ ആന്റ് ചൈൽഡ് ഫൗണ്ടേഷൻ ഡയറക്ടർ ജോഷി ഒടക്കൽ നന്ദിയും പറഞ്ഞു.