ചെറുതോണി: കേരളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ മെയ് 8 മുതല്‍ 13 വരെ ജില്ലാ ഗോള്‍ഡന്‍ ജൂബിലി സന്ദേശയാത്ര നടത്തുന്നു. കേരളാ കോണ്‍ഗ്രസ് അധികാരത്തിലായിരുന്നപ്പോള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചും, ആദ്യകാല കുടിയേറ്റ കര്‍ഷകരെയും ജനപ്രതിനിധികളെയും ആദരിച്ചും, കാര്‍ഷിക മേഖലയെ നിലനിര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ടുമാണ് ജൂബിലി സന്ദേശയാത്ര.
മെയ് 8-ന് കഞ്ഞിക്കുഴി, ചെറുതോണി, മരിയാപുരം, ലബ്ബക്കട, കട്ടപ്പന, തങ്കമണി, തോപ്രാംകുടി, മുരിക്കാശ്ശേരി, പാറത്തോട്, 13-ന് മൂലമറ്റം, കാഞ്ഞാര്‍ കേന്ദ്രങ്ങളില്‍ സന്ദേശയാത്രയ്ക്ക് ഉജ്ജ്വലസ്വീകരണം നല്‍കുവാന്‍ ചെറുതോണി ഓഫീസില്‍ കൂടിയ പാര്‍ട്ടി ഇടുക്കി നിയോജകമണ്ഡലം കമ്മറ്റിയോഗം തീരുമാനിച്ചു.
ജാഥയുടെ വിജയത്തിനായി മണ്ഡലം, വാര്‍ഡ് യോഗങ്ങള്‍ കൂടാനും ഭവനസന്ദര്‍ശനം നടത്താനും കമ്മറ്റി തീരുമാനിച്ചു. കട്ടപ്പന സര്‍വ്വിസ് സഹകരണബാങ്ക് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി മണ്ഡലം പ്രസിഡന്‍റുകൂടിയായ ജോയി കുടക്കച്ചിറയ്ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.
ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്‍റ് ജോയി കൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് പ്രൊഫ: എം.ജെ.ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിമാരായ നോബിള്‍ ജോസഫ്, ഷൈനി സജി, കര്‍ഷകയൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍, പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരായ വി.എ.ഉലഹന്നന്‍, കെ.കെ.വിജയന്‍, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് അഡ്വ: എബി തോമസ്, കര്‍ഷകയൂണിയന്‍ സംസ്ഥാന സെക്രട്ടറി, സണ്ണി തെങ്ങുംപള്ളില്‍, കെ.റ്റി.യു.സി. ജില്ലാ പ്രസിഡന്‍റ് വര്‍ഗീസ് സക്കറിയ, പാര്‍ട്ടി നിയോജകമണ്ഡലം വൈസ്പ്രസിഡന്‍റുമാരായ പി.റ്റി.ഡൊമിനിക്, ജോസ് കിഴക്കേപ്പറമ്പില്‍, സെക്രട്ടറി ടോമി തൈലംമനാല്‍, ട്രഷറര്‍ ലൂക്കാച്ചന്‍ മൈലാടൂര്‍, മണ്ഡലം പ്രസിഡന്‍റുമാരായ ജോയി കുടക്കച്ചിറ, ഷിജോ ഞവരക്കാട്ട്, ജോസ് മോടിക്കപ്പുത്തന്‍പുര, ബിബിന്‍ അബ്രഹാം, സണ്ണി പുല്‍ക്കുന്നേല്‍, തോമസ് മുണ്ടയ്ക്കപ്പടവില്‍, ജോയി കാട്ടുപാലം, കര്‍ഷകയൂണിയന്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് ജോസുകുട്ടി തുടിയംപ്ലാക്കല്‍, വനിതാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് സെലിന്‍ വിന്‍സന്‍റ്, പോഷകസംഘടനാനേതാക്കളായ മാത്യു ജോസഫ്, സോജി ജോണ്‍, ജൂലി റോയി, ഗ്രേസി സെബാസ്റ്റ്യന്‍, ബിന്‍സി റോബിന്‍, സരസ്സു ബെന്നി, കുര്യന്‍ കാക്കപ്പയ്യാനി, സൈജന്‍ കമ്പകത്തുങ്കല്‍, ജോയി പുതുപ്പറമ്പില്‍, സാബു ചെറുവള്ളത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.