തൊടുപ്പുഴ: ഇടുക്കി ജില്ലാ ജിംനാസ്റ്റിക്ക് അസോസിയേഷന്റെയും തൊടുപുഴ ദ്രോണ സ്പോർട്ട്സ് അക്കാദമിയുടെയും ആദിമുഖ്യത്തിൽ തൊടുപ്പുഴ ജയ്റാണി പബ്ലിക്ക് സ്കൂളിൽ ജിംനാസ്റ്റിക്ക് സമ്മർ ക്യാമ്പ് ആരംഭിച്ചു. ജയറാണി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ Dr ജാൻസി എം ജോർജ് ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജിംനാസ്റ്റിക് അസോസിയേഷൻ സെകട്ടറി ജിത്തു വി.എസ്.മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ജിംനാസ്റ്റിക്ക് അസോസി യേഷൻ പ്രസിഡന്റ് റ്റി.പി ഷമീർ , സെകട്ടറി പി എൻ സുധീർ സംസ്ഥാന ഒളിംബിക്ക് അസോസിയേഷൻ വൈസ് പ്രസിഡന്റ് Dr പ്രിൻസ് കെ. മറ്റം , ദ്രോണ സപോർട്ട്സ് അക്കാദമി സെക്രട്ടറി ഡിംപിൾ വിനോദ് . വിനോദ് വിൻസെന്റ് . ശ്രീജിത്ത് ശ്രീധർ അനീഷ് ഫിലിപ്പ് , ജോമി കെ.ജെ എന്നിവർ പ്രസംഗിച്ചു.