Timely news thodupuzha

logo

ഊരാളി അപ്പൂപ്പൻ കാവിൽ പത്താമുദയ മഹോത്സവം നടന്നു; ആദി ദ്രാവിഡ നാഗ ഗോത്ര ജനത കരിക്കിൻറെ പടേനി കളരിയിൽ സമർപ്പിച്ചു

കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവ ദിനത്തിൽ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങൾ 999 മലയ്ക്ക് സമർപ്പിച്ച് ഊരാളി ദേശം വിളിച്ചു ചൊല്ലി 101 കരിക്കിൻറെ പടേനി കളരിയിൽ സമർപ്പിച്ചു. ഇതോട് അനുബന്ധിച്ചുള്ള കല്ലേലി ആദിത്യ പൊങ്കാലയുടെ ഭദ്ര ദീപം സിനിമ ബാലതാരം മാളികപ്പുറം കല്ലു (കുമാരി ദേവാനന്ദ )കേരളോത്സവം ഫെയിം കുമാരി അഞ്ജന കടമ്പനാട് എന്നിവർ ചേർന്ന് തെളിയിച്ചു.

കല്ലേലി സാംസ്കാരിക സദസ്സ് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് അഡ്വ ശാന്തകുമാർ അധ്യക്ഷത വഹിച്ചു . സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറഞ്ഞു. കാവുകളുടെ സംഗമം ആന്റോ ആന്റണി എം പിയും കല്ലേലി ജീവകാരുണ്യ പ്രവർത്തി അഡ്വ അടൂർ പ്രകാശ് എം.പി ഊരാളി സംഗമം സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ രവികുമാറും ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, അരുവാപ്പുലം ബദ്രിയ മുസ്ലീം ജമാഅത്ത് ചീഫ് ഇമാം അഹമ്മദ് കബീർ മൌലവി ഐവർകാല , ശിവഗിരി മഠം ഗുരുധർമ്മ പ്രചാര സഭ കേന്ദ്ര കമ്മറ്റി അംഗം അഡ്വ കെ.എൻ സത്യാനന്ദ പണിക്കർ, എസ്.എം.എസ് കോന്നി താലൂക്ക് യൂണിയൻ അധ്യക്ഷൻ സി.കെ.ലാലു, ബി.കെ.എം.യു ദേശീയ കൌൺസിൽ അംഗം കുറുംബകര രാമകൃഷ്ണൻ, അഡ്മിനസ്ട്രെറ്റർ സാബു കുറുംബകര, കാവ് ആത്മീയ ഉപദേഷ്ടാവ് സീതത്തോട്‌ രാമചന്ദ്രൻ, പി.ആർ.ഒ ജയൻ കോന്നി, ഉത്സവ കമ്മറ്റി കൺവീനർ മോനി.സി.ആർ , ഉത്സവ ചെയർമാൻ ജയൻ.എം.ആർ എന്നിവർ സംസാരിച്ചു

മലയുണർത്തൽ കാവ് ഉണർത്തൽ, കാവ് ആചാരങ്ങൾ 41 തൃപ്പടി പൂജ, താംബൂല സമർപ്പണം,999 മലക്കൊടി ദർശനം ഉപസ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പൻ പൂജ, പുഷ്പാഭിഷേകം സമൂഹ സദ്യ കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം 999 മലക്കൊടി എഴുന്നള്ളത്ത്, ആന ഊട്ട് ഭക്തി ഗാനസുധ പുണ്യ നദി അച്ചൻകോവിൽ ആറ്റിൽ കല്ലേലി വിളക്ക് തെളിയിക്കൽ ദീപാരാധന ദീപക്കാഴ്ച ചെണ്ട മേളം, പത്താമുദയ ഊട്ട് തെയ്യം, പരുന്താട്ടം, തിരുവാതിരക്കളി, മുടിയാട്ടം, പാണ്ടി ഊരാളി അപ്പൂപ്പൻ കല്ലേലി, ഊരാളി അപ്പൂപ്പൻ ചരിത്ര വിൽപ്പാട്ട്, കല്ലേലി ഊരാളി അപ്പൂപ്പൻറെ ചരിത്ര പുരാതനമായ കുംഭപ്പാട്ട്, പാട്ടും കളിയും, ഭാരതക്കളി, പടയണിക്കളി, തലയാട്ടം കളി എന്നിവ നടന്നു.

Leave a Comment

Your email address will not be published. Required fields are marked *