ഇടുക്കി: ഇഞ്ചിയാനിയിൽ പ്രഭാതസവാരിയ്ക്കിറങ്ങിയ 44 കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് അയൽവാസികളായ അമ്മയും മകളും. പ്രതിയായ സന്ദീപിനെതിരെ കൊച്ചിയിൽ 10 ഓളം ക്രിമിനൽ കേസുകളാണ് ചാർജ് ചെയ്തിട്ടുള്ളത്. ഇയാളെയും സുഹൃത്തിനെയും തൊടുപുഴ സി.ഐ വി.സി വിഷ്ണുകുമാറും ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണനും സനൂപും റ്റി രാജേഷും ചേർന്ന് ചേരാനെല്ലൂർ വെച്ച് അറസ്റ്റ് ചെയ്തു.
ക്വട്ടേഷൻ നൽകിയത് അനീറ്റയും അമ്മ മിൽക്കയും ചേർന്ന് റമ്പാനെന്ന് വിളിക്കുന്ന കുപ്രസിദ്ധ ഗുണ്ട മുഖാന്തിരം മുപ്പതിനായിരം രൂപയ്ക്ക്. അയൽവാസി ഓമനക്കുട്ടനുമായുള്ള തർക്കങ്ങളെ തുടർന്നുള്ള വിരോധത്താലാണ് ക്വട്ടേഷൻ നൽകിയത്. അമ്മയും മകളും ഇഞ്ചിയാനിയിൽ നിന്നും മുങ്ങിയിട്ട് രണ്ട് ദിവസം പിന്നിടുന്നു.
ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരായ അനീഷും വിനീഷും പോലീസ് പാർട്ടിയെ അറസ്റ്റിന് സഹായിക്കുകയും ആക്രമികൾ ഉപയോഗിച്ച സ്ക്കൂട്ടർ കണ്ടെടുക്കുവാനും സഹായിച്ചു. വാഹനത്തിൻ്റെ ഡിക്കിയിൽ അക്രമത്തിന് ഉപയോഗിച്ച മുളക് പൊടിയുടെ ബാക്കി കണ്ടെടുത്തു. ഒന്നാം പ്രതിയുടെ വിരലിൽ ഓമനക്കുട്ടൻ കടിച്ച മുറിവും കാണപ്പെട്ടു. പ്രതികളെ സാക്ഷികളെ കാണിച്ചു തിരിച്ചറിയിക്കാൻ ഉടൻ ഇഞ്ചിയാനിയിലേയ്ക്ക് കൊണ്ട് പോകും. പ്രതികളായ സ്ത്രീകളെ കണ്ടെത്താനുള്ള തിരച്ചിൽ തുടങ്ങി.
മിൽക്കയുടെ നാലാം ഭർത്താവും ഗുണ്ടകളെ ബന്ധപ്പെട്ടത് മൂലം പ്രതിപ്പട്ടികയിലേയ്ക്ക്. സ്ത്രീകളുടെ പൂർവ്വ ക്രിമിനൽ പശ്ചാത്തലം അന്വേഷിയ്ക്കും. ഓമനക്കുട്ടൻ പ്രഭാത സവാരിയ്ക്കിറങ്ങിയ വിവരം ക്വട്ടേഷൻ പാർട്ടിയെ മിൽക്ക ഫോണിൽ വിളിച്ചറിയിച്ചതിനും തെളിവുകളുണ്ട്. രണ്ട് ദിവസം മുൻപ് മകൾ അനീറ്റയുടെ ഫോൺ തൊടുപുഴ ഡി.വൈ.എസ്.പി പിടിച്ചെടുത്തു പരിശോധിച്ചതിന് ശേഷമാണ് കേസിൻ്റെ അന്വേഷണം ക്വട്ടേഷൻ പാർട്ടിയിലേയ്ക്ക് എത്താൻ വഴിത്തിരിവായത്.