Timely news thodupuzha

logo

കുളമാവ് -കപ്പക്കാനം റോഡ് തുറക്കണമെന്ന ആവശ്യവുമായി അറക്കുളം പഞ്ചായത്ത് മെമ്പർ പി.എ.വേലുക്കുട്ടൻ

മൂലമറ്റം: അവികസിത മേഖലകളായ അറക്കുളം പഞ്ചായത്തിലെ 5, 6, 7 വാർഡുകളിലേയും, ഏലപ്പാറ,ഉപ്പുതറ പഞ്ചായത്തുകളിലേയും ജനങ്ങൾക്ക് കുറഞ്ഞ ദൂരത്തിൽ യാത്ര ചെയ്ത് കളക്ടറേറ്റിലും, മെഡിക്കൽ കോളേജിലും എത്തിച്ചേരാൻ കഴിയുന്ന കുളമാവ് -കപ്പക്കാനം റോഡ് ഉടൻ തുറന്ന് കൊടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ പി.എ.വേലുക്കുട്ടൻ ആവശ്യപ്പെട്ടു. അറക്കുളം പഞ്ചായത്തിൻ്റെ ആസ്തി രജിസ്റ്ററിൽ ഉള്ള ഈ റോഡ് തടസ്സപ്പെടുത്തിയ വനം വകുപ്പിൻ്റെ നടപടി തികച്ചും ധിക്കാരപരമാണ്.

വിവിധ സംഘടനകൾ നടത്തിയ സമരങ്ങളും,നിയമപരമായ ഇടപെടലുകൾക്കും ശേഷം റോഡ് വികസന സമിതി ഇടുക്കി താലൂക്ക് അദാലത്തിൽ കൊടുത്ത പരാതിക്ക് കപ്പക്കാനം -കവന്ത -കലംകമഴ്ത്തി -കുളമാവ് – ഇടുക്കി പാത നിലവിലുണ്ടെന്നും അതിനാൽ കുളമാവ് -കോട്ടമല റോഡ് ആവശ്യമില്ലെന്നുമാണ് കോട്ടയം ഡി എഫ് ഒ മറുപടി നൽകിയത്. അങ്ങിനെയെങ്കിൽ പറഞ്ഞ വഴി തുറന്ന് കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളു. ഇക്കാര്യം വനം വകുപ്പിനെ കൊണ്ട്നടപ്പാക്കുവാനുള്ള നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയതായും പി.എ.വേലുക്കുട്ടൻ അറിയിച്ചു.

സിമി ക്യാമ്പ് അടക്കം പല ദേശവിരുദ്ധ പ്രവർത്തനങ്ങളും നടന്നിട്ടുള്ള വാഗമണ്ണിലേക്ക് ഇടുക്കി പോലീസ് ക്യാമ്പിൽ നിന്നും 30 കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ മതി വാഹനങ്ങൾക്ക് എത്തിച്ചേരുവാൻ. ഇപ്പോൾ ഇതിൻ്റെ ഇരട്ടി ദൂരം താണ്ടി ഈരാറ്റുപേട്ട വഴിയോ, കട്ടപ്പന വഴിയോ മാത്രമേ വാഗമണ്ണിൽ എത്തിച്ചേരാൻ കഴിയു.

ഈ റോഡ് തുറന്നാൽ പല ദേശവിരുദ്ധരുടേയും പ്രവർത്തനങ്ങൾക്ക് തടസ്സമാകും എന്നതാണോ അന്ന് റോഡ് തുറക്കുന്നതിന് തടസ്സം നിന്നിരുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും, ഇക്കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും, റോഡ് തുറക്കേണ്ടതിൻ്റെ ആവശ്യകത കുടയത്തൂരിൽ എത്തിയ കേന്ദ്ര പട്ടികവർഗ വകുപ്പ് മന്ത്രി മുഖാന്തരം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന കമ്മറ്റിയംഗം കൂടിയായ പി.എ വേലുക്കുട്ടൻ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *