Timely news thodupuzha

logo

മൊബൈൽ ഫോണിന് റേഞ്ച് കിട്ടുന്നില്ല; മാസങ്ങളായി വലഞ്ഞ് ജനങ്ങൾ

തൊമ്മൻകുത്ത്: മൊബൈൽ ഫോണിന് റേഞ്ച് കിട്ടാതായിട്ട് മാസങ്ങൾ പലതു കഴിഞ്ഞു… ദർഭത്തൊട്ടി, പച്ചിലക്കവല, കാളിയാർ മേഖല തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രം മേഖലകളിലെ ഉപഭോക്താക്കളാണ് ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. ഈ മേഖലകളിൽ ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നത് ബിഎസ്എൻഎൽ സിം മറ്റുമാണ്. വർഷങ്ങളായി ഉപയോഗിക്കുന്ന ഈ സിം കൾ മാറ്റേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. പലപ്രാവശ്യം അധികൃതരെ വിവരം അറിയിച്ചിട്ടും ഒരു നടപടിയും ഇന്നുവരെയും ഉണ്ടായിട്ടില്ല എന്നാണ് ജനങ്ങൾ പറയുന്നത്.

റേഞ്ച് കിട്ടാത്ത മേഖലകളിൽ ലൊക്കേഷൻ മാപ്പ് അധികൃത പറഞ്ഞതനുസരിച്ച് അയച്ചു കൊടുത്തിട്ടും യാതൊരു നടപടിയും എടുത്തില്ല. അത്യാവശ്യഘട്ടങ്ങളിൽ പോലും ഫോൺ മുഖേന ബന്ധപ്പെടുവാൻ പെടാപ്പാട് പെടുകയാണ് നാട്ടുകാർ. മൊബൈൽ നിന്ന് ഒരു കോൾ ചെയ്യണമെങ്കിൽ പലതവണ ശ്രമിക്കണം റേഞ്ച് കിട്ടുവാൻ. വീടിനകത്ത് നിന്ന് ഫോൺ ബെൽ അടിച്ചാൽ സംസാരിക്കണമെങ്കിൽ വീടിന് പുറത്തു പോകണം ആ അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. റേഞ്ച് കിട്ടിയാൽ തന്നെ സംസാരത്തിനിടെ കോളുകൾ മുറിഞ്ഞു പോകുന്നതും പതിവാണ്.

ചിലപ്പോൾ വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് എന്നും വീണ്ടും വിളിക്കുമ്പോൾ പരിധിക്ക് പുറത്ത് എന്നാ സന്ദേശമാണ് ലഭിക്കുന്നത്. ഒരു നമ്പറിലേക്ക് പലതവണ വിളിച്ചാൽ മാത്രമാണ് ജനങ്ങൾക്ക് സംസാരിക്കാൻ പറ്റുകയുള്ളൂ എന്നാണ് അവർ പറയുന്നത്. സ്വകാര്യ കമ്പനിയുടെ നെറ്റ്‌വർക്ക് ആണ് പ്രദേശവാസികൾക്ക് ഇപ്പോൾ ഏക ആശ്രയം. അതാകട്ടെ പല സമയത്തും പരിധിക്ക് പുറത്തു . അടിയന്തരമായി അധികൃതർ ഇടപെട്ട് ഈ മേഖലകളിലെ ബിഎസ്എൻഎൽ നെറ്റ് വർക്കിന് ഒരു പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.മാർച്ച് അവസനത്തോടുകൂടി തകരാറുകൾ പരിഹരിക്കുമെന്നാണ് അധികൃധർ നൽകിയ മറുപടി.എന്നാൽ ഏപ്രിൽ അവസാനമായിട്ടും യാതൊരുവിധ പരിഹാരവും ഉണ്ടായില്ല.

Leave a Comment

Your email address will not be published. Required fields are marked *