മുവാറ്റുപുഴ: കല്ലൂർക്കാട് മൈത്രി കുടിവെള്ള വിതരണ പദ്ധതിയുടെ വാർഷിക പൊതുയോഗം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ 2022 ൽ പ്രവർത്തനം ആരംഭിച്ച കുടവെള്ള പദ്ധതിയുടെ വിജയകരമായ പ്രവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു. കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തെക്കേക്കര മുഖ്യ അതിഥിയായി പങ്കെടുത്തു. കുടിവെള്ള പദ്ധതിയുടെ പ്രസിഡന്റ് ബിജോയ് ജോസഫ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബിനോജ് കെ.കെ സ്വാഗതം ആശംസിച്ചു. നിലവിൽ 71 ഗുണഭോക്താക്കൾക്കുള്ള പദ്ധതി സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചയ്താണ് പ്രവർത്തിക്കുന്നത്. യോഗത്തിൽ പുതിയ വാട്ടർ കണക്ഷൻ നൽകാനും മറ്റും തീരുമാനമെടുത്തു. മൈത്രി നഗർ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസഫ് ഐപ്പ്, ഓഡിറ്റർ ബേബി അഗസ്റ്റിൻ. ജോ.സെക്രട്ടറി സിജി ബാലകൃഷ്ണൻ, ബിബിത ഷൈജു, മേരി ജോയ്, സ്കറിയ കെ.എസ് എന്നിവർ ആശംസകൾ അറിയിച്ചു. വൈസ് പ്രസിഡന്ഡറ് ജെയിംസ് മാത്യു കൃതജ്ഞത അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, പ്രോത്സാഹന സമ്മാന വിതരണം, സ്നേഹ വിരുന്ന് എന്നിവ നടന്നു.