Timely news thodupuzha

logo

മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

തൊടുപുഴ: മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കെപിസിസിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ എമ്പാടും വാർഡ് തലങ്ങളിൽ മഹാത്മാഗാന്ധി കുടുംബ സംഗമങ്ങൾ നടക്കുകയാണ്. പുറപ്പുഴ മണ്ഡലത്തിലെ പതിനൊന്നാം വാർഡിൽ വാർഡ് പ്രസിഡണ്ട് ബിജു ജോർജ് കോച്ചേരി പടവലിന്റെ അധ്യക്ഷതയിൽ മൂവാറ്റുപുഴ എംഎൽഎ അഡ്വ. മാത്യു കുഴലനാടൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. എല്ലാത്തരം ലഹരികളുടെയും വ്യാപനം ഇന്നത്തെ യുവതലമുറയെ ആകെ ഇല്ലായ്മ ചെയ്യുന്ന മഹാവിപത്താണെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം ജനറൽ സെക്രട്ടറി ജോസ് കല്ലോലിൽ സ്വാഗതവും, മണ്ഡലം പ്രസിഡണ്ട് മാർട്ടിൻ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് പ്രസിഡണ്ട് ജാഫർ ഖാൻ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജിജി വർഗീസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകർ, വിമുക്തഭടന്മാർ ആശാവർക്കർമാർ, അംഗനവാടി ടീച്ചേഴ്സ്, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, പ്ലസ് ടു വരെ പഠിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു.

ബ്ലോക്ക് സെക്രട്ടറിമാർ ജോയ് കുരിശിങ്കൽ, ജോൺസി മണക്കാട്ട്, സണ്ണി വട്ടക്കാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ കെ ഭാസ്കരൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ ആൻസി ജോജോ, മിനി ടോമി, ബാങ്ക് ബോർഡ് മെമ്പർമാർ റെജി സണ്ണി, ജെബിൻ, ഡി കെ ടി എഫ് ജില്ലാ സെക്രട്ടറി സാബു വടശ്ശേരി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിനീഷ് വിശ്വംഭരൻ, മണ്ഡലം ഭാരവാഹികൾ, വാർഡ് ബൂത്ത് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് സോമി വട്ടക്കാട്ട് നന്ദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *