Timely news thodupuzha

logo

പ്രവേശനോത്സവത്തിലൂടെ മദ്രസാ അദ്യാനവർഷത്തിന് തുടക്കമായി, മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ മദ്രസാ വിദ്യഭ്യാസം അനിവാര്യം; ജലീൽ ഫൈസി

മുതലക്കോടം: മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ മദ്രസാ വിദ്യഭ്യാസം അനിവാര്യമാണന്ന് സമസ്ത കേരള ജംഇത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി ജലീൽ ഫൈസി പറഞ്ഞു. അറിവ് നുകരാം വിജയം നേടാം എന്ന പ്രമേയത്തിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ മദ്രസാ പ്രവേശനോത്സവത്തിൻ്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുതലക്കോടം പഴേരി അൻസാറുൽ ഇസ്‌ലാം മദ്രസയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത വിദ്യഭ്യാസം ശാസ്ത്രീയമായി മദ്രസകളിലൂടെ മാത്രമേ നടപ്പിലാക്കാൻ സാധിക്കൂവെന്നും, സമുദായം വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ സമാധാനത്തിൻ്റേയും, സഹിഷ്ണുതയും, ഐക്യത്തിൻ്റേയും, സഹവർത്തിത്വത്തിൻ്റേയും, കാരുണ്യത്തിൻ്റേയും സന്ദേശവാഹകരാക്കാൻ പുതു തലമുറയെ വാർത്തെടുക്കാൻ മതവിദ്യഭ്യാസത്തിലൂടെ മാത്രമേ കഴിയു എന്നും അദ്ധേഹം പറഞ്ഞു. മുതലക്കോടം പഴേരി മുഹ് യദ്ദീൻ ജുമാ മസ്ജിദ് പ്രസിഡൻ്റ് അൻസാർവടക്കയിലിൻ്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിന് സെക്രട്ടറി പി എച്ച് സുധീർ സ്വാഗതം ആശംസിച്ചു.

വിഷയാവതരണം ജംഇയത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡൻറ് അബ്ദുൽ റഹ്മാൻ സഅദി നിർവ്വഹിച്ചു. ആമുഖ പ്രഭാഷണം ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് റഫീഖ് ബാഖവി നിർവഹിച്ചു. അബ്ദുൽ അസീസ് മൗലവി, അബൂ ത്വാഹിർ ലത്വീഫി, പി റ്റി എ സെക്രട്ടറി പി കെ ലത്തീഫ്, ജമാഅത്ത് ഭാരവാഹികളായ പി ഇ നൗഷാദ്, പി കെ അനസ്, പി എസ് മൈതീൻ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *