കവളങ്ങാട്: ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗാർഹിക ബയോഗ്യാസ് പ്ലാന്റ് വിതരണം ചെയ്തു. 13500 രൂപ യൂണിറ്റ് കോസ്റ്റ് വരുന്ന ടാങ്കിന് സബ്‌സിഡിയായി പഞ്ചായത്ത് 7200 രൂപ നൽകും. ഗ്യാസ് സ്റ്റവു ഉൾപ്പടെ ആണ് നൽകുന്നത്. ഗുണഭോക്താവ് 6200 രൂപ നൽകണം. 600 ലിറ്റർ കപ്പാസിറ്റി ഉള്ള ടാങ്ക് ആണ്. 18 വാർഡുകളിലായി 38 പേർക്ക് ബയോഗ്യാസ് പ്ലാന്റ് വിതരണം ചെയ്യും.
ജിൻസിയ ബിജു ചടങ്ങിൽ ആധ്യക്ഷത വഹിച്ചു. മെമ്പർമാരായ രാജേഷ് കുഞ്ഞുമോൻ, തോമച്ചൻ ചാക്കോച്ചൻ, ലിസ്സി ജോളി, ഉഷ ശിവൻ, ജിൻസി മാത്യു, ലിസ്സി ജോർജ്,ടീന ടിനു, പഞ്ചായത്ത് സെക്രട്ടറി ഇ.കെ.കൃഷ്ണൻകുട്ടി, ജമീല, വി.ഇ.ഒ സന്തോഷ്.പി.എം, സച്ചിൻ എൽദോ, സി.ഡി.എസ് ചെയർപേഴ്സൺ ജമീല ഷംസുദ്ധീൻ, രശ്മി കൃഷ്ണകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി.ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.