കട്ടപ്പന: ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസന പ്രാർത്ഥനായോഗം വാർഷികസമ്മേളനം ഭദ്രാസനാസ്ഥാനമായ ചക്കുപള്ളം ഗത്സിമോൻ അരമനയിൽ നടത്തി. അഖില മലങ്കര പ്രാർത്ഥനായോഗം പ്രസിഡണ്ട് മാത്യൂസ് മാർ തേവോദോസിയോസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാർസേവേറിയോസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
പ്രാർത്ഥനായോഗം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. മത്തായി കുന്നിൽ, കേന്ദ്ര വൈസ്പ്രസിഡണ്ട് ഫാ. ബിജു മാത്യു, അഖില മലങ്കര ശുശ്രൂഷക സംഘം ജനറൽ സെക്രട്ടറി ബിജു വി.പന്തപ്ലാവ്, പീരുമേട് എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ്, ഫാ. പ്രകാശ്.കെ.കുര്യാക്കോസ്, ഫാ. ജോർജ്ജ് വർഗീസ്, ഫാ. ടി.വി വർഗീസ്, ജയൻ കുരുവിള, ഐസക് തോമസ്, സനാജി ജോർജ്ജ്, പി.എസ് ജോർജ്ജ്, വർഗീസ് കരിപ്പാടം, ജോസഫ് ജോസഫ്, വിനു ജോസഫ്, എ.എം ഫീലിപ്പോസ്, മാത്യു ജയിംസ് എന്നിവർ പ്രസംഗിച്ചു.