കൊച്ചി: സഹോദരനിൽനിന്നു ഗർഭിണിയായ പതിനഞ്ചുകാരിയുടെ ഗർഭഛിദ്രത്തിനു ഹൈക്കോടതി അനുമതി. സാമൂഹിക, മെഡിക്കൽ സങ്കീർണതകൾ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻറെ ഉത്തരവ്.
32 ആഴ്ചയിലേറെ പ്രായമായ ഗർഭവുമായി മുന്നോട്ടുപോവുന്നത് കുട്ടിക്കു ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഇതും കുഞ്ഞു ജനിച്ചാൽ ഉണ്ടാവുന്ന സാമൂഹ്യ സങ്കീർണതകളും കോടതി കണക്കിലെടുത്തു.
ഗർഭവുമായി മുന്നോട്ടുപോവുന്നത് കുട്ടിക്കു മാനസിക, ശാരീരിക ആഘാതത്തിനു കാരണമാവുമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ഗർഭഛിദ്രത്തിനു നടപടി സ്വീകരിക്കാൻ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫിസർക്കും മഞ്ചേരി മെഡിക്കൽ കോളെജ് സൂപ്രണ്ടിനും കോടതി നിർദേശം നൽകി. ഗർഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.