തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ രണ്ടാംഘട്ട മൺസൂൺ പ്രവചനം സൂടിപ്പിക്കുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിലാണ് മഴ ലഭിക്കാൻ സാധ്യതയുള്ളത്.
കണ്ണൂർ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ 30 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ ജാഗ്രതയടക്കം പുറപ്പെടുവിച്ചു.
വിവിധ ജില്ലകളിലെ യെല്ലോ അലർട്ട് പ്രഖാപനം – 26-05-2023: പത്തനംതിട്ട, എറണാകുളം, ഇടുക്കി. 27-05-2023: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി. 28-05-2023: പത്തനംതിട്ട, ഇടുക്കി. 29-05-2023: ആലപ്പുഴ, കോട്ടയം, എറണാകുളം. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുവാനാണ് സാധ്യത.