Timely news thodupuzha

logo

കർണാടക മന്ത്രിസഭ; 24 മന്ത്രിമാർകൂടി അധികാരമേറ്റു

ന്യൂഡൽഹി: കർണാടക നിയമസഭയിലേക്ക് 24 മന്ത്രിമാർകൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ഇവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ലിം​ഗായത്ത്, വൊക്കലിം​ഗ വിഭാ​ഗങ്ങൾക്ക് മന്ത്രിസഭയിൽ തുല്യ പ്രാതിനിധ്യമാണ് നൽകിയിരിക്കുന്നത്. വകുപ്പു വിഭജനവും ഇന്ന് ഉണ്ടായേക്കും. 34 പേരടങ്ങുന്ന മന്ത്രിസഭയിൽ ഒരു വനിത മന്ത്രിമാത്രമേ ഉള്ളു എന്നത് ശ്രദ്ധേയമാണ്. \

മന്ത്രിസഭ വികസനത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതുസംബന്ധിച്ച് രണ്ട് ദിവസമായി ഡൽഹിയിൽ തിരക്കിട്ട ചർച്ചകളാണ് നടന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അടക്കം ഡൽഹിയിലെത്തി ചർച്ച നടത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച്ച സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി വെവ്വേറെ കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 24 മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്.

അതേസമയം ബിജെപി വിട്ടെത്തിയ ലക്ഷ്മൺ സാവദിക്ക് മന്ത്രി സ്ഥാനം നൽകിയിട്ടില്ല. ബിജെപി വിട്ടെത്തിയ മറ്റൊരു നേതാവായ ജ​ഗദീഷ് ഷെട്ടാർ തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു. ഷെട്ടാറിനെ എംഎൽസി സ്ഥാനം നൽകാതെ മന്ത്രിയാക്കാൻ സാധിക്കില്ലെന്ന സഹാചര്യം നിലനിൽക്കുന്നതിനാൽ ആദ്യ ഘട്ടത്തിൽ അദ്ദേഹത്തേയും പരി​ഗണിച്ചിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *