Timely news thodupuzha

logo

മീമ്മൂട്ടി മാർ മാത്യൂസ് യു.പി സ്കൂളിൽ പുതിയ അധ്യന വർഷത്തിന് വർണ്ണാഭമായ തുടക്കം

മീമ്മൂട്ടി: മാർ മാത്യൂസ് യു.പി സ്കൂളിൽ പ്രവേസനോത്സവം ആഘോഷപൂർവ്വം നടത്തി. ഇടവെട്ടി ​ഗ്രാമപഞ്ചായത്ത് പ്രസഡിന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് അത്തിക്കൽ അധ്യക്ഷത വഹിച്ചു.

തിരുവനന്തപുരത്തു വച്ച് നടന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ദൃശ്യാവിഷ്കാരം തത്സമയം സംപ്രേക്ഷണം ചെയ്തു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. തദവസരത്തിൽ പ്രസിഡന്റ് ഷീജാ നൗഷാദ് സ്കൂളിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി. വാർഡ് മെമ്പർ ബിൻസി മാർട്ടിൻ, പി.റ്റി.എ പ്രസിഡന്റ് മാർട്ടിൻ റ്റി.എം, എം.പി.റ്റി.എ പ്രസിഡന്റ് ബിന്ദു ജയിസൺ, ആശാവർക്കർ ലീല ശിവദാസൻ എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക ആലീസ് ആന്റണി സ്വാ​ഗതവും അധ്യാപിക പ്രതിനിധി ബിന്ദു പോൾ നന്ദിയും അറിയിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടേയും വിവിധ കലാപരിപാടികളും മധുര പലഹാര വിതരണവും നടന്നു.

Leave a Comment

Your email address will not be published. Required fields are marked *