ഇടുക്കി: പെരിഞ്ചാൻകുട്ടി ജി.എച്ച്.എസിൽ 2023-2024 അധ്യയന വർഷത്തെ പ്രവേശനോത്സവം നടന്നു. പി.റ്റി.എ പ്രസിഡന്റ് അഭിലാഷ് കെ സുനുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷൈനി സജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് എബി കെ തോമസ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ സുരേഷ് മരുതോലിൽ, ജോസ്മി ജോർജ് എന്നിവർ എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.
സ്കൂൾ വികസന സമിതി അംഗങ്ങളായ തങ്കച്ചൻ കാരക്കാവയലിൽ റ്റി.വി സദാശിവൻ ആന്റോ ജോൺ കോനാട്ട് സ്കൂൾ പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിന് 20 ലക്ഷം രൂപ ഷൈനി സജിയും ടോയ്ലറ്റ് സമുച്ചയം നിർമ്മാണത്തിനായി 10 ലക്ഷം രൂപ അഡ്വക്കേറ്റ് എബി തോമസും സ്കൂളിന് അനുവദിച്ചതായി പ്രഖ്യാപിച്ചു. നവാഗതർക്ക് പി.റ്റി.എ സ്പോൺസർ ചെയ്ത 40 സ്കൂൾ ബാഗുകൾ യോഗത്തിൽ വച്ച് വിതരണം നടത്തി.
നിരവധി രക്ഷകർത്താക്കളും പൊതുജനങ്ങളും യോഗത്തിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് നസീം സ്വാഗതവും ജോർജ് കെ.ജെ കൃതജ്ഞതയും പറഞ്ഞു.