Timely news thodupuzha

logo

‘കർണാടകയിൽ ബിജെപിക്കൊപ്പം എല്ലാമുണ്ടായിരുന്നു, പക്ഷേ അവരെ കോൺഗ്ര‌സ് തകർത്തു’

ന്യൂയോർക്ക്: ബിജെപിയെ തകർക്കാൻ കഴിയുമെന്ന് കോൺഗ്രസ് കാണിച്ചു തന്നുവെന്ന് രാഹുൽ ഗാന്ധി. ബിജെപിയെ കോൺഗ്രസ് പരാജയപ്പെടുത്തുകയല്ല, തകർക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യുഎസിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാഹുലിന്‍റെ പരാമർശം.

കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം എല്ലാമുണ്ടായിരുന്നു. മാധ്യമങ്ങളും ഏജൻസികളും പണവുമെല്ലാം അവർക്കൊപ്പം നിന്നു. പക്ഷേ കോൺഗ്രസ് അവരെ തകർത്തു. തെലങ്കാനയിൽ ബിജെപിയെ തകർക്കുകയെന്നതാണ് അടുത്ത ലക്ഷ്യമെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പിന്നെ തെലങ്കാനയിൽ ബിജെപിയെ കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നും രാഹുൽ പറഞ്ഞു.

തെലങ്കാനയിൽ മാത്രമല്ല രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും തെരഞ്ഞെടുപ്പുകൾ വരാനിരിക്കുകയാണ്. കർണാടകയിൽ സംഭവിച്ചതു തന്നെ ബിജെപിക്ക് ഈ സംസ്ഥാനങ്ങളിലും സംഭവിക്കും. കോൺഗ്രസല്ല ബിജെപിയെ തകർക്കുന്നത്. അവിടുത്തെ ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *