ഇടുക്കി: മഹിളാ കോൺഗ്രസിന്റെ ജില്ലയിലെ ഭാരവാഹികൾ, ബ്ലോക്കു പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ ഒത്തുചേരുന്ന നേതൃസംഗമം 12ന് രാവിലെ 10.30ന് ഇടുക്കി ജവഹർ ഭവനിൽ വച്ചു നടത്തും. ജില്ലാ പ്രസിഡന്റ് മിനി സാബു അദ്ധ്യക്ഷത വഹിക്കുന്ന നേതൃസംഗമം സംസ്ഥാന പ്രസിഡന്റ് അഡ്വ: ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ച വനിതകളെ നേതൃസംഗമത്തിൽ ആദരിക്കും.
മഹിളാ കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന കെ.പി.സി.സി വൈസ്: പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ഡി.സി.സി. പ്രസിഡന്റ് സി.പി മാത്യു, കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.എസ് അശോകൻ, മഹിളാ കോൺഗ്രസ സംസ്ഥാന വൈസ് പ്രസിഡന്റ് മിനിമോൾ വി.കെ, ജനറൽ സെക്രട്ടറിമാരായ സുധാ നായർ,ഗീതാചന്ദ്രൻ, നിഷാ സോമൻ, സെക്രട്ടറിമാർ ഗീതാ ശ്രീകുമാർ, മഞ്ജു എം.ചന്ദ്രൻ ഉപദേശകസമിതി അംഗം ലീലമ്മ ജോസ്, ഇന്ദു സുധാകരൻ തുടങ്ങിയവർ സംസാരിക്കും.