ഇടുക്കി: കർഷക കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മറ്റി യോഗം നിയോജക മണ്ഡലം പ്രസിഡന്റ് ജോയി വർഗീസിന്റെ അധ്യക്ഷതത്തിൽ പടമുഖം മിൽമ ഹാളിൽ വച്ച് നടത്തി. സമ്മേളനം ഇടുക്കി ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി തങ്കച്ചൻ കാരക്കവയലിൽ സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്താനാട്ട് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജോസ് മുത്തനാടനെയും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മിനി സാബുവിനെയും 2020 ൽ മികച്ച ജൈവ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട രാജേഷ് ശശിധരൻനെയും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആദരിച്ചു.
വാത്തിക്കുടി മണ്ഡലം പ്രസിഡന്റായി ജോബി വയലിനെയും വൈസ് പ്രസിഡന്റുമാരായി അഭിലാഷ് കെ സുനു, ജോയ് പനചെപ്പടി, മാത്യു ചെമ്പനാനി എന്നിവരെയും ജനറൽ സെക്രട്ടറിമാരായി ബോബി കാച്ചിറയെയും സുമേഷ് കുരുവിക്കുന്നേലിനെയും ഖജാൻജിയായി രാജേഷ് കല്ലോലിക്കലിനെയും കമ്മറ്റി അംഗങ്ങളായി ടോമി അരിമറ്റം, ഷാജി, ഗോപാലകൃഷ്ണൻ കുറ്റിത്തറാ, ബിജു പെണ്ടാനത് തുടങ്ങിയവരെയും തിരഞ്ഞെടുത്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ന് ജോബി വയലിലിന് നിയോജക മണ്ഡലം പ്രസിഡന്റ് ചാർജ് കൈമാറി.
ജില്ലാ സെക്രട്ടറി ശൃട്ടർ ജോർജ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു, വിജയകുമാർ മറ്റക്കര, കെ.ബി സെൽവം, ജെയ്സൺ കെ ആന്റണി, രാജൻ വർഗീസ്, ബാബു, ടോമി തെങ്ങുംപള്ളി, ഡിക്ലാർക്ക് സെബാസ്റ്റ്യൻ, തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കാർഷിക മേഖലയിലെയും ക്ഷിര മേഖലയിലെയും നിരവധി ആളുകൾ പങ്കെടുത്തു.