ചെന്നൈ: തമിഴ്നാട് വൈദ്യുതി മന്ത്രി വി സെന്തിൽ ബാലാജിയുടെ വീട്ടിൽ കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇ.ഡി റെയ്ഡ് നടത്തി. ബാലാജിയുടെ ചെന്നൈയിലും കാരൂരിലുമുള്ള വീടുകളിലാണ് റെയ്ഡ് നടത്തിയത്. ബാലാജിക്കെതിരേ സർക്കാർ ജോലി നൽകുന്നതിനായി പണം ഈടാക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്നു.
ഇതിനെ തുടർന്ന് സുപ്രീം കോടതി അടുത്തിടെ പൊലീസ്, ഇഡി അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. റെയ്ഡ് കള്ളപ്പണ നിരോധന നിയമം അനുസരിച്ചാണ്. കഴിഞ്ഞ മാസം ഇൻകം ടാക്സ് വിഭാഗം ബാലാജിയുമായി അടുപ്പമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു.