തൊടുപുഴ: ഹസ്രത്ത് ഇബ്രാഹിം നബിയുടെ ത്യാഗോജ്ജ്വലമായ സ്മരണകൾ അയവിറക്കി മുസ്ലീം സമൂഹം ബലി പെരുന്നാൾ ആഘോഷിച്ചു. ഹസ്രത്ത് ഇബ്രാഹിം നബിയുടെ ജീവിതചര്യ ജീവിതത്തിലുടനീളം പ്രവർത്തിക്കാൻ മുസ്ലീം വിശ്വാസികൾ തയ്യാറാകണമെന്നും കലർപ്പില്ലാത്ത തഖ് വയിൽ മറുകെപിടിച്ച് മുന്നേറാനും വിശ്വസികളെ കാരിക്കോട് നൈനാർ പള്ളി ചീഫ് ഇമാം മുഹമ്മദ് നൗഫൽ കൗസരി ഉദ്ബോധിപ്പിച്ചു. വർത്തമാന കാലത്ത് മുസ്ലീം സമൂഹം പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്നു പോകുമ്പോൾ മുസ്ലീം സമൂഹം ഐക്യം കാത്തു സൂക്ഷിക്കണമെന്നും ചീഫ് ഇമാം ആഹ്വോനം ചെയ്തു.
കാരിക്കോട് നൈനാർ പള്ളിയിൽ നടന്ന ബലിപെരുന്നാൾ നമസ്കാരത്തിന് ചീഫ് ഇമാം നൗഫൽ കൊസരി നേതൃത്വം നൽകി. ബലിപെരുന്നാൾ നമസ്കാരത്തിൽ നൂരുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി എത്തി നമസ്കാരം നിർവ്വഹിച്ചു. രാവിലെ മുതൽ തക്സീർ ധ്വനികൾ മുവക്കിയാണ് വിശ്വാസികൾ പള്ളിയിലേക്ക് പ്രവഹിച്ചത്. നമസ്കാരത്തിനും കൂട്ടപ്രാർത്ഥനയ്ക്കും ശേഷം വീടുകളിലേക്കു മടങ്ങിയവർ(കഴിവുള്ളവർ) ബലിമൃഗങ്ങളെ അറുത്ത് സക്കാത്ത് ചെയ്തു. മുസ്ലീം ലീഗം സംസ്ഥാന പ്രസിഡന്റ് റ്റി.എം സലിം ജില്ലാ ലീഗ് പ്രസിഡന്റ് കെ.എം.എ ഷുക്കൂർ, ട്രഷറർ കെ.എം സിയാദ്, നൈനാർ മസ്ജിദാ പരിപാലന സമിതി ജന.സെക്രട്ടറി ഷെയ്ക്കു മുഹമ്മദ് തുടടങ്ങിയവർ ഈദ് ആശംസകൾ നേർന്നു.