തിരുവനന്തപുരം: ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി. ജൂൺ 30 ന് മുൻപ് ബസുകളിലെല്ലാം ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്.
സമയം നീട്ടി നൽകണമെന്ന് കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് സെപ്ടംബർ 30 വരെ സമയം നീട്ടുകയായിരുന്നു. ബസുകളുടെ മത്സരയോട്ടവും അമിത വേഗതയും മൂലം വർധിക്കുന്ന അപകടത്തിന് പരിഹാരമായാണ് സർക്കാർ ബസുകളിൽ ക്യാമറകൾ നിർബന്ധമാക്കിയത്.
കൊച്ചിയിൽ ഗതാഗത മന്ത്രി ആൻറണി രാജു വിളിച്ചു ചേർത്ത യോഗത്തിൽ, കെഎസ്ആർടിസി ഉൾപ്പെടെ സംസ്ഥാനത്തോടുന്ന എല്ലാ ബസുകളും ഫെബ്രുവരിയോടെ ക്യാമറ സ്ഥാപിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം പല തവണ മാറ്റിയാണ് ഇപ്പോൾ സെപ്ടംബർ 30 ൽ എത്തിയത്.