Timely news thodupuzha

logo

കറന്തക്കാട് ആർ.ടി.ഒ എന്‍ഫോഴ്സ്മെന്‍റ് ഓഫീസിന്‍റെ ഫ്യൂസൂരി കെ.എസ്.ഇ.ബി

തിരുവനന്തപുരം: കെ.എസ്.ഇ.ബിയും എം.വി.ഡിയും തമ്മിലുള്ള പോര് തുടരുന്നു. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ കാസർകോട് കറന്തക്കാടുള്ള ആർ.ടി.ഒ എന്‍ഫോഴ്സ്മെന്‍റ് ഓഫീസിന്‍റെ ഫ്യൂസൂരി കെ.എസ്.ഇ.ബി 23,000 രൂപ ബിൽ അടയ്ക്കാനുള്ള അവസാന തീയതി ഈ മാസം 26 നായിരുന്നു.

വൈദ്യുതി മുടങ്ങിയതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റ മോട്ടോർ വാഹനവകുപ്പിന്‍റെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ വൈദ്യുതി ബിൽ അടയ്ക്കാന്നതിന് കാലത്താമസം വന്നതിൽ കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചിരുന്നു.

ഇതിനു പിന്നാലെ അടിയന്തര ഫണ്ടിൽ നിന്നും പണമെടുത്ത് എം.വി.ഡി ബില്ലടയ്ക്കുകയായിരുന്നു. തുടർന്ന് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. എന്നാൽ ബില്ലടയ്ക്കാന്‍ വൈകിയാലും സർക്കാർ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിച്ചിരുന്ന പതിവില്ലെന്നും എംവിഡി വിശദീകരിച്ചു.

കെ.എസ്.ഇ.ബി ലൈന്‍ വർക്കിനായി വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയത് എ.ഐ ക്യാമറ പതിഞ്ഞിരുന്നു. തുടർന്ന് 20,500 രൂപ പിഴയടക്കണമെന്ന് കാണിച്ച് മൊട്ടോർ വാഹനവകുപ്പ് കെഎസ്ഇബിക്ക് നോട്ടീസ് അയച്ചിരുന്ന വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പിന്‍റെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരിയത്.

ജില്ലയിലെ എ.ഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്‍റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. അതേസമയം, കെഎസ്ഇബിയുടെ വാഹനം ഓടിയെന്നതിനാൽ പിഴതുക ബോർഡ് തന്നെ അടയ്ക്കേണ്ടിവരും.

Leave a Comment

Your email address will not be published. Required fields are marked *