Timely news thodupuzha

logo

കുരുവിളാ സിറ്റി ലയൺസ് ക്ലബ്ബിന്റെ ഒന്നാമത് വാർഷികം നടന്നു, ജീവകാരുണ്യ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

രാജാക്കാട്: കുരുവിളാ സിറ്റി ലയൺസ് ക്ലബ്ബിന്റെ ഒന്നാമത് വാർഷിക ആഘോഷവും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. എല്ലക്കൽ റിവർ ഡെയിൽ റിസോർട്ടിൽ നടന്ന വാർഷിക ആഘോഷം ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ.ജോസഫ് കെ.മനോജ് പരിപാടി ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജി എം റ്റി കോഡിനേറ്റർ ഷൈനു സുകേഷ്‌ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.

പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നത്. നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകാരങ്ങളും തമിഴ് തോട്ടം തൊഴിലാളികൾക്ക് മഴ കോട്ടുകളും നൂറിലധികം വൃക്ഷതൈകളും വിതരണം ചെയ്തു. കൂടാതെ ചികിത്സാ സഹായങ്ങളും നൽകിയതുൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങളുമായിട്ടാണ് കുരുവിളാസിറ്റി ലയൺസ് ക്ലബ്ബ് മുന്നോട്ട് പോകുന്നത്.

ചടങ്ങിൽ ഏബിൾ മാത്യു പ്രസിഡന്റും ബിജു മുള്ളഞ്ചിറ സെക്രട്ടറിയും,വി എസ് ലിജു ട്രഷററുമായിട്ടുള്ള പതിനാറ് അംഗ ഭരണ സമിതി ചുമതലയേറ്റു.

പരിപാടിയിൽ ജില്ലാ ക്യാബിനറ്റ് സെക്രട്ടറി സാംസൺ തോമസ് മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് പ്രസിഡന്റ് ജോർജ്ജ് അരീപ്ലാക്കൽ, സെക്രട്ടറി എബിൻസ് ചുണ്ടൻകുഴിയിൽ, ട്രഷറർ അബി കൂരാപ്പിള്ളിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ, സോണൽ ഭാരവാഹികൾ വിവിധ ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *