തൃശൂർ: ലഹരി മരുന്നുമായി ബ്യൂട്ടി പാർലർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റി. പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് വ്യക്തമായി. രണ്ടരമാസത്തോളമാണ് കേസിൽ അറസ്റ്റിലായ ബ്യൂട്ടീ പാർലർ ഉചമ ഷീല ജയിലിൽ കഴിഞ്ഞത്.
ചാലക്കുടിയിൽ ഷി സ്റ്റെയിലെന്ന ബ്യൂട്ടി പാർലറിൻറെ ഉടമയാണ് ഷീല. 12 എൽ.എസ്.ഡി സ്റ്റാംപുമായി ഇക്കഴിഞ്ഞ ഫെബ്രുവരി 27 നാണ് പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥർ അന്ന് മാധ്യമങ്ങളെ ഉൾപ്പെടെ അറിയിച്ചത് ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടിപാർലർ ഉടമയെ അറസ്റ്റു ചെയ്തു എന്നായിരുന്നു. സ്റ്റാംപുകൾ സൂക്ഷിച്ചിരുന്നത് കടയിലെത്തുന്ന യുവതികളെ ലക്ഷ്യം വെച്ചാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. പിന്നീട് എൽ.എസ്.ഡി സ്റ്റാംപുകൾ വിദഗ്ധ പരിശോധനക്കായി അയച്ചിരുന്നു.
രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നായിരുന്നു എക്സൈസ് ഉദ്യോകസ്ഥർ പറഞ്ഞത്. അതേസമയം അറസ്റ്റ് ചെയ്ത് രണ്ടരമാസങ്ങൾക്കു ശേഷമാണ് നിരപാരാധിത്വം തെളിയുന്നത്. ഷിലയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ, ഇതിനിടെ സ്ഥലം മാറ്റിയിരുന്നു.