തിരുവനന്തപുരം: 500 പ്രീ-പ്രൈമറി സ്കൂളുകളെക്കൂടി ഈ അക്കാഡമിക് വര്‍ഷാവസാനത്തോടെ മാതൃകാ പ്രീ-സ്കൂളുകളാക്കി മാറ്റാന്‍ കഴിയുമെന്നു മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ 650 പ്രീ-പ്രൈമറി സ്കൂളുകളെ ഇതിനകം മാതൃകാ പ്രീ-പ്രൈമറി സ്കൂളുകളാക്കി മാറ്റി.
സംസ്ഥാന സർക്കാർ എല്ലാ പ്രീ-പ്രൈമറികളിലും സംഘടിപ്പിക്കുന്ന കഥോത്സവം 2023ന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂതനവും നവീനവുമായ പദ്ധതികള്‍ സംസ്ഥാനത്തെ പ്രീ-പ്രൈമറി മേഖലയുടെ ശാക്തീകരണത്തിനായി നടപ്പാക്കുമെന്നു മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് മികവുറ്റ പ്രീ-സ്കൂള്‍ വിദ്യാഭ്യാസമാണു നടപ്പിലാക്കുന്നത്. രാജ്യത്തിനു മാതൃകയാണ് സംസ്ഥാനത്തെ പ്രീ-പ്രൈമറി മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.