ന്യൂഡൽഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യക്കു പകരക്കാരിയായി പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കാൻ കോൺഗ്രസ് പുറപ്പാട്. മധ്യപ്രദേശിലെ ഗ്വാളിയർ – ചമ്പൽ മേഖലയിലാണ് കോൺഗ്രസിന്‍റെ പ്രചരണം നയിക്കാൻ പ്രിയങ്ക ഗാന്ധി മുന്നിട്ടിറങ്ങുക.
ജൂലൈ 20 ശേഷം ഗ്വാളിയർ – ചമ്പൽ മേഖലയിൽ പ്രിയങ്ക റാലി നയിക്കുമെന്ന്കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സിന്ധ്യ മറുകണ്ടം ചാടിയെങ്കിലും പ്രദേശത്തെ തിരികെപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഈ വർഷമവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 34 ൽ 26 സീറ്റു വരെ നേടാമെന്ന ‘സി വോട്ടർ’ സർവേ ഫലം പാർട്ടിക്ക് കരുത്തായിട്ടുണ്ട്.
മാത്രമല്ല സിന്ധ്യയ്ക്കൊപ്പം ബിജെപിയിലേക്കു പോയ രാകേഷ് കുമാർ ഗുപ്ത, ബെയ്ജ്‌നാഥ് സിങ് യാദവ് തുടങ്ങിയ നേതാക്കൾ കോൺഗ്രസിലേക്ക് തിരികെ എത്തിയതും കോൺഗ്രസിന് ഊർജം പകരുന്നുണ്ട്. മറുവശത്ത് ബിജെപിയുടെ വിജയം സിന്ധ്യയ്ക്ക് അഭിമാന പ്രശ്നമാണ്. ബിജെപി നേതൃത്വം സിന്ധ്യയെ പൂർണമായും ഉൾക്കൊണ്ടിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പിൽ സിന്ധ്യയ്ക്കും കൂട്ടർക്കും സീറ്റു നൽകുന്നതുമായി ബന്ധപ്പെട്ടും പല സ്ഥലങ്ങളിൽ നിന്നും എതിർപ്പുകളും പ്രകടമായിട്ടുണ്ട്. വരുന്ന 50 ദിവസത്തിനുള്ളിൽ മധ്യപ്രദേശിൽ 50 ഓളം റാലികൾ നടത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
ഇതിനായി പ്രയങ്കയ്ക്കു പുറമേ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹൽഗാന്ധി എന്നിവരടങ്ങുന്ന പ്രമുഖരും മഹാരാഷ്ട്രയിലേക്കെത്തും. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെക്കുറിച്ചുള്ള ഒരുക്കങ്ങൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സംസ്ഥാന അധ്യക്ഷൻ കമൽനാഥും ചേർന്ന് നടത്തുന്നുണ്ട്. ഇത്തവണയും കേൺഗ്രസിന് എന്തുകൊണ്ടും അനുകൂലമായ സാഹചര്യമാണ് മഹാരാഷ്ട്രയിലെന്നാണ് വിലയിരുത്തൽ.
സർവേ ഫലങ്ങളും കോൺഗ്രസിന് മുൻതൂക്കം നൽകുന്നുണ്ട്. മഹാരാഷ്ട്ര പിടിച്ചെടുക്കാനുള്ള കോൺഗ്രസി നീക്കങ്ങളിൽ ഏറ്റവും മികച്ച നീക്കങ്ങളിലൊന്നാണ് പ്രിയങ്കാ ഗാന്ധിയെ തെരഞ്ഞെടുപ്പിന് മുഖ്യ ആയുധമാക്കുക എന്നത്.