തിരുവനന്തപുരം: നടി ഹണിറോസിനെതിരായ ബോബി ചെമ്മണൂരിൻറെ പരാമർശം കേസും വിവാദവുമായിരിക്കെ പ്രതികരണവുമായി മേയർ ആര്യ രാജേന്ദ്രൻ.
ഒരു സ്ത്രീയ്ക്ക് കംഫർട്ടബിൾ അല്ലാത്ത നിലയിൽ ആരെങ്കിലും പെരുമാറിയാൽ അവൾ എപ്പോൾ പ്രതികരിക്കണം? എന്ന ചോദ്യവുമായാണ് മേയർ രംഗത്തെത്തിയിരിക്കുന്നത്. സംഭവസ്ഥലത്ത് വച്ച് അപ്പോൾ തന്നെ പ്രതികരിച്ചാൽ അഹങ്കാരി പട്ടം ചാർത്തിക്കിട്ടുമെന്നും അല്പം സാവകാശം എടുത്ത് മാനസികനില സാധാരണനിലക്ക് ആയശേഷം പ്രതികരിച്ചാലോ, പ്രതികരണം വൈകിയതിൻറെ കാര്യകാരണം നിരത്തേണ്ടിവരുന്ന ദുരവസ്ഥയാണ് ഉള്ളതെന്നും ആര്യ രാജേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
ഫേസ് ബുക്ക് കുറിപ്പിൽ നിന്നും: ഒരു സ്ത്രീയ്ക്ക് കംഫർട്ടബിൾ അല്ലാത്ത നിലയിൽ ആരെങ്കിലും പെരുമാറിയാൽ അവൾ എപ്പോൾ പ്രതികരിക്കണം? വല്ലാത്തൊരു ചോദ്യമാണിത്.
സംഭവസ്ഥലത്ത് വച്ച് അപ്പോൾ തന്നെ പ്രതികരിച്ചാൽ അഹങ്കാരി പട്ടം ചാർത്തിക്കിട്ടും, മറ്റ് നൂറ് സാധ്യതകളുടെ ക്ലാസ്സെടുപ്പാണ് പിന്നെ.
അല്പം സാവകാശം എടുത്ത് മാനസികനില സാധാരണനിലക്ക് ആയശേഷം പ്രതികരിച്ചാലോ, പ്രതികരണം വൈകിയതിൻറെ കാര്യകാരണം നിരത്തേണ്ടിവരുന്ന ദുരവസ്ഥ.
സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാളും വലിയ ചർച്ച നടക്കുന്നത് അതിനെതിരെ അവൾ പ്രതികരിച്ച സമയവും പ്രതികരണ രീതിയെ കുറിച്ചുമാണ്.