കൊച്ചി: ബോബി ചെമ്മണൂരിനെതിരേ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. നാടകം കളിക്കരുതെന്നും വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി പറഞ്ഞു.
കഥ മെനയാൻ ശ്രമിക്കുകയാണോ എന്ന് കോടതി ചോദിച്ചു. കോടതി അപമാനിക്കുകയാണോ? മുകളിൽ മറ്റാരുമില്ലെന്നാണോ വിചാരം? മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണിതെന്ന് അറിയാമെന്നും കോടതി പറഞ്ഞു. മറ്റ് തടവുകാരുടെ വക്കാലത്ത് ബോബി എടുക്കേണ്ടെന്നും ജയിലിൽ നിന്നും പുറത്തിറങ്ങിയാലും വീണ്ടും അറസ്റ്റു ചെയ്ത് ജയിലിലിടാൻ തനിക്കറിയാമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
അഭിഭാഷകർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ഇവിടെ നീതിന്യായ വ്യവസ്ഥയുണ്ടെന്നും കോടതി പറഞ്ഞു. കേസ് 12 മണിക്ക് വീണ്ടും പരിഗണിക്കും. സംഭവത്തിൽ വിശദീകരണം തൃപ്തികരമല്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.