കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു.
ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടി കേരളത്തിലെത്തിയ മഅദനി ഇന്ന് വൈകിട്ട് ബെംഗളുരുവിലേക്ക് മടങ്ങാനാരിക്കെയാണ് മന്ത്രിയുടെ സന്ദർശനം.
മഅദനിക്ക് സർക്കാരിൽ നിന്നും ആവശ്യമായ സഹായം കിട്ടുന്നില്ലെന്ന് പി.ഡി.പി ആരോപണം ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച്ച കൊച്ചിയിലെ ആശുപത്രിയിലെത്തി കെ.ടി. ജലീൽ എംഎൽഎയും മഅദനിയെ സന്ദർശിച്ചിരുന്നു.
ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏർപ്പാട് അത്യന്തം ഖേദകരമാണ്, വർഷങ്ങൾ നീണ്ട ജയിൽവാസം മഅദനിയുടെ മനസ്സിനെ തളർത്തിയിട്ടേയില്ലെന്നും ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.