ഇടുക്കി: മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞുവീണ് ഗതാഗാതം പൂർണമായും തടസപ്പെട്ടു. ന്യൂകോളനിയിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു. ഒരു വീട് മറിഞ്ഞ് മറ്റൊരു വീടിനു മേൽ പതിക്കുകയായിരുന്നു.
മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ വീട്ടുകാരെ നേരത്തെ മാറ്റി പാർപ്പിച്ചിരുന്നു. അതേസമയം വടകരയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻറെ മൃതദേഹം കണ്ടെത്തി.
മീത്തലെപ്പറമ്പത്ത് വിജീഷിൻറെ മൃതദേഹമാണ് കണ്ടെത്തിയത്. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ഇതിനോടകം തന്നെ നിരവധിപേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാർപ്പിച്ചു.
വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. ഇന്ന് അഞ്ച് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.