Timely news thodupuzha

logo

കണ്ണൂരിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു പോയ ഷഫാദ് മരിച്ചു, സിനാനായി തിരച്ചിൽ തുടരുന്നു

കണ്ണൂർ: ചെറുപ്പറമ്പ് താഴോട്ടും താഴെപുഴയിൽ വ്യാഴാഴ്ച വൈകിട്ട് കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട ചെറുപ്പറമ്പ് രയരോത്ത് മുസ്തഫയുടെയും, മൈമൂനത്തിൻ്റെയും മകൻ സിനാൻ (18) വേണ്ടിയുള്ള തിരച്ചിൽ ഇന്നുരാവിലെ വീണ്ടും ആരംഭിച്ചു.

പുലർച്ചെ ഒരു മണിയോടെയായിരുന്നു തിരച്ചിൽ തൽക്കാലത്തെക്ക് നിർത്തിവെച്ചത്. കൊളവല്ലൂർ പൊലീസും, പാനൂർ ഫയർഫോഴ്സും, നാട്ടുക്കാരും, നാദാപുരം വാണിമേലിൽ നിന്നെത്തിയ പ്രത്യേക ദുരന്തനിവാരണ സേനയുമാണ് തിരിച്ചെലിന് നേതൃത്വം കൊടുക്കുന്നത്.

ഒഴുക്കിൽപ്പെട്ട മറ്റൊരു വിദ്യാർത്ഥി ഷഫാദിനെ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കണ്ടു കിട്ടിയത്. പാനൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെകിലും രക്ഷിക്കാനായില്ല. തലശ്ശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച ഷഫാദിന്റെ മൃതശരീരം പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു ഉച്ചയ്ക്ക് 12 മണിയോടെ കല്ലിക്കണ്ടി എൻഎഎം കോളേജ് അങ്കണത്തിൽ പൊതു ദർശനത്തിന് വെക്കും.

കല്ലിക്കണ്ടി എൻഎഎം കോളേജിലെ കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഷഫാദ്. ശേഷം വീട്ടിലെത്തിച്ചു രണ്ടു മണിയോടെ ചെറുപ്പറമ്പ് കേളോത്ത് ജുമ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും.

കെ പി മോഹനൻ എംഎൽഎ, കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ ലത, വൈസ് പ്രസിഡൻ്റ് എൻ അനിൽ കുമാർ എന്നിവർ തിരച്ചിൽ നടക്കുന്ന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *